ഓടുന്ന ട്രെയിനിന്റെ പാൻട്രി കാറിൽ യുവതിയെ ബലാത്സംഗം ചെയ്ത ജീവനക്കാരൻ അറസ്റ്റിൽ
text_fieldsഭോപ്പാല്‍: ഓടുന്ന ട്രെയിനിന്റെ പാന്‍ട്രി കാറില്‍ വെച്ച് ജീവനക്കാരന്‍ 21കാരിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇട്രാസി സ്റ്റേഷനു സമീപത്താണ് സംഭവമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. യശ്വന്ത്പുര്‍- നിസാമുദ്ദീന്‍ സമ്പർക് ക്രാന്തി എക്‌സിപ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
മഹാരാഷ്ട്രയിലെ ഭുസവാളിൽ നിന്ന് റിസര്‍വേഷന്‍ ഇല്ലാതെ എ.സി കോച്ചില്‍ കയറിയ യുവതിയോട് റെയില്‍വേ ജീവനക്കാരന്‍ ജനറല്‍ കോച്ചിലേക്കു മാറാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ കോച്ചിലേക്കു മാറാതെ പാന്‍ട്രി കാറിലേക്ക് പോയ യുവതിയെ അവിടെ വെച്ച് പാന്‍ട്രി ജീവനക്കാരന്‍ ആക്രമിക്കുകയായിരുന്നു.
ഭോപാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്തി പാൻട്രി ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പിന്നീട് ഝാന്‍സി സ്റ്റേഷനില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.