പഞ്ചാബിൽ 22കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി
text_fieldsന്യൂഡൽഹി: പഞ്ചാബിൽ 22കാരിയെ തോക്കിൻമുനയിൽ നിർത്തി സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി. മൊഹാലി ജില്ലയിൽ സിരക്പുരിൽ ഒക്ടോബർ 29നാണ് സംഭവം.
ബർണാലയിലെ വീട്ടിൽനിന്ന് മൊഹാലിയിലെ താമസ സ്ഥലത്തേക്ക് ബസിൽ എത്തിയതായിരുന്നു പെൺകുട്ടി. കൈയിൽ ലഗേജ് അധികമായിരുന്നതിനാൽ സുഹൃത്തായ കുശ്വീന്ദറിനെ സഹായത്തിന് വിളിച്ചു.
പെൺകുട്ടി രാത്രി എട്ടുമണിയോടെ ബസ് മൊഹാലിയിലെത്തിയപ്പോൾ കുശ്വീന്ദർ കാറുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയെ താമസ സ്ഥലത്തേക്ക് എത്തിക്കുന്നതിന് പകരം ഇയാൾ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും വഴിയിൽ ഉേപക്ഷിക്കുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടി ഒരു വാഹനം വിളിച്ച് താമസ സ്ഥലത്തെത്തി. തൊട്ടടുത്ത ദിവസം പൊലീസിൽ പരാതി നൽകുകയായിരുന്നു. ബത്തിൻഡ സ്വദേശിയാണ് കുശ്വീന്ദർ. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം വ്യാപിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.