Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹ​ജ്ജി​ന്...

ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 24 ല​ക്ഷം ത​ട്ടി

text_fields
bookmark_border
fraud
cancel

ച​ക്ക​ര​ക്ക​ല്ല്: ഹ​ജ്ജ് ക​ർ​മ​ത്തി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് രണ്ടുകേസുകളിലായി 24 ലക്ഷം തട്ടിയതായി പരാതി. ഏ​ച്ചൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് 12 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സ്.

ഏ​ച്ചൂ​ർ കൊ​ട്ടാ​ണി​ച്ചേ​രി​യി​ലെ ബൈ​ത്തു​ൽ റ​ഹ്മാ​നി​ൽ എം. ​ഹാ​ഷി​മി​ന്റെ പ​രാ​തി​യി​ലാ​ണ് മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി തി​രു​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ വ​ലി​യ​പീ​ടി​ക, വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി പി.​വി. ഷൈ​ലോ​ക്ക്, കൊ​യി​ലാ​ണ്ടി​യി​ലെ എ​ഴു​ത്തു​പ​റ​മ്പി​ൽ സൂ​പ്പി, കോ​ട്ട​ക്ക​ൽ ഇ​രി​ങ്ങ​ൽ സ്വ​ദേ​ശി ഷ​ക്കീ​ർ അ​ൻ​വാ​രി എ​ന്നി​വ​ർ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹ​ജ്ജ് ക​ർ​മ​ത്തി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മേ​യ് 17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ത​വ​ണ​ക​ളാ​യി 12 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​തെ​യും ന​ൽ​കി​യ പ​ണം തി​രി​കെ ന​ൽ​കാ​തെ​യും വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.

അ​തേ​സ​മ​യം, ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 12 ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തു.

കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി ആ​ല​റ​മ്പി​ൽ അ​ഷ​റ​ഫി​ന്റെ പ​രാ​തി​യി​ലാ​ണ് മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി തി​രു​ക്കു​ള​ത്തെ മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ വ​ലി​യ​പീ​ടി​ക, പി.​വി. ഷൈ​ലോ​ക്ക്, കൊ​യി​ലാ​ണ്ടി​യി​ലെ എ​ഴു​ത്തു​പ​റ​മ്പി​ൽ സൂ​പ്പി എ​ന്നി​വ​ർ​ക്കെ​തി​രെ വ​ഞ്ച​നാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 31 മു​ത​ൽ മേ​യ് 17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​ത​വ​ണ​ക​ളാ​യി 12 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം ഹ​ജ്ജി​ന് കൊ​ണ്ടു​പോ​കാ​തെ​യും ന​ൽ​കി​യ പ​ണം തി​രി​ച്ചു​ന​ൽ​കാ​തെ​യും വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur News
News Summary - 24 lakhs was stolen by believing that it would lead to Hajj
Next Story