Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ഞ്ചാ​വ് കേ​സി​ലെ...

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് 25 വ​ര്‍ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് 25 വ​ര്‍ഷം  ക​ഠി​ന​ത​ട​വും പി​ഴ​യും
cancel
camera_alt

അ​ബ്ദു​ള്‍ നി​സാ​ര്‍, ശി​ഹാ​ബു​ദ്ദീ​ന്‍

ക​ല്‍പ​റ്റ: ബ​ത്തേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സ് പ​രി​ധി​യി​ല്‍ 155 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് 25 വ​ര്‍ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പാ​ല​ക്കാ​ട് പ​ട്ടാ​മ്പി പാ​ക്ക​ത്ത് അ​ബ്ദു​ൽ നി​സാ​ര്‍ (41), ഗൂ​ഡ​ല്ലൂ​ര്‍ ദേ​വ​ര്‍ഷോ​ല ചെ​മ്പ​ന്‍ ശി​ഹാ​ബു​ദ്ദീ​ന്‍ (49) എ​ന്നി​വ​രെ​യാ​ണ് ക​ല്‍പ​റ്റ അ​ഡ്‌​ഹോ​ക്ക് റ​ണ്ട് കോ​ട​തി ജ​ഡ്ജി വി. ​അ​ന​സ് ശി​ക്ഷി​ച്ച​ത്. 155 കി​ലോ​ഗ്രാം ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കു​റ്റ​ത്തി​ന് 15 വ​ര്‍ഷം വീ​തം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷം കൂ​ടി ക​ഠി​ന ത​ട​വി​നു ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ൻ.ഡി.​പി.​എ​സ് ആ​ക്ട് സെ​ക്ഷ​ന്‍ 29 പ്ര​കാ​രം 10 വ​ര്‍ഷം വീ​തം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ചു. 2022 ജൂ​ണ്‍ മാ​സം 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി. ​അ​നി​ൽ​കു​മാ​റും പാ​ര്‍ട്ടി​യും ക​ണ്ടെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത് എ​ക്‌​സൈ​സ് ക്രൈം ​ബ്രാ​ഞ്ച് (ഉ​ത്ത​ര മേ​ഖ​ല) കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ആ​ര്‍.​എ​ന്‍. ബൈ​ജു​വാ​ണ്.

സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഇ.​വി. ലി​ജീ​ഷ്, എം.​ജി. ശ്ര​ദ്ധാ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsimprisonmentcannabis
News Summary - 25 years for the accused in the cannabis case imprisonment and fine
Next Story