വിമാനത്താവളത്തിൽ മോഷണം; ശുചീകരണ തൊഴിലാളി പിടിയിൽ
text_fieldsദുബൈ: യാത്രക്കാരന്റെ ബാഗിൽ നിന്ന് പണവും ആഭരണവും മോഷ്ടിച്ച വിമാനത്താവളം ജീവനക്കാർ പിടിയിലായി. മോഷ്ടിച്ച സാധനങ്ങളുമായി പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് പ്രതികളിൽ ഒരാളെ പിടികൂടിയത്.
ക്ലീനിങ് തൊഴിലാളിയായ ഇയാളെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ വിവരം പുറത്തുവരുകയായിരുന്നു. ഇയാളുടെ കൂട്ടാളികളായ രണ്ടുപേരാണ് മോഷണം നടത്തിയത്. തുടർന്ന് എയർപോർട്ട് ഗേറ്റ് വഴി പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രക്കാരന്റെ ബാഗിൽ നിന്ന് ഒരു മോതിരവും സ്വർണമാലയും പണവുമടക്കം 50,000 ദിർഹമിന്റെ മൂല്യമുള്ള വസ്തുക്കളാണ് കണ്ടെത്തിയത്.
ആഭരണങ്ങൾ വിൽപന നടത്തി പണം തുല്യമായി വീതിച്ചെടുക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ മൂന്നുപേർക്കും മൂന്നുമാസം വീതം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി കഴിഞ്ഞ ശേഷം ഇവരെ നാടുകടത്താനും ഉത്തരവായിട്ടുണ്ട്. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.