Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right15 കിലോ കഞ്ചാവുമായി...

15 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
15 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
cancel
Listen to this Article

കോ​ഴി​ക്കോ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു​പേ​രെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. പി​ക്അ​പ് വാ​ഹ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 13.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ക​സ​ബ പൊ​ലീ​സാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഒ​ന്ന​ര കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ടൗ​ൺ പൊ​ലീ​സും ജി​ല്ല ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്​​പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ(​ഡ​ൻ​സാ​ഫ്) സ​ഹാ​യ​ത്തോ​ടെ ഒ​രാ​ളെ​യും പി​ടി​കൂ​ടി. ന​രി​ക്കു​നി സ്വ​ദേ​ശി വാ​ട​യ​ക്ക​ണ്ടി​യി​ൽ മൊ​ട്ട സു​നി എ​ന്ന സു​നീ​ഷ് (45), പു​ന്ന​ശ്ശേ​രി സ്വ​ദേ​ശി അ​നോ​ട്ട് പ​റ​മ്പ​ത്ത് ദീ​പേ​ഷ് കു​മാ​ർ (35 ) എ​ന്നി​വ​രെ ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ഷേ​ക്, മ​ല​പ്പു​റം മു​തു​വ​ല്ലൂ​ർ പാ​റ​കു​ള​ങ്ങ​ര വീ​ട്ടി​ൽ റി​ൻ​ഷാ​ദ് (28) നെ ​ടൗ​ൺ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ് ച​ന്ദ്ര​നും അ​റ​സ്റ്റ് ചെ​യ്തു.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് കി​ലോ​ഗ്രാ​മി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ വി​ല വ​രും. ടൗ​ൺ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ റി​ൻ​ഷാ​ദി​ന്റെ പേ​രി​ൽ നി​ര​വ​ധി ക​ഞ്ചാ​വു കേ​സു​ക​ളും മോ​ഷ​ണ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ​മോ​ചി​ത​നാ​യ​ത്.

ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ സു​നീ​ഷ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ഞ്ചാ​വു​ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ്. ന​രി​ക്കു​നി, പു​ന്ന​ശ്ശേ​രി, കാ​ക്കൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ഇ​വ​രു​ടെ സം​ഘ​മാ​ണ്. ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കു​ന്ന​വ​രെ​യും സം​ഘ​ത്തി​ലെ സ്ത്രീ​ക​ളെ​യും ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ​യും കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - 3 held with 15 kilos of ganga
Next Story