ഓൺലൈനിലൂടെ 3.5 ലക്ഷം തട്ടി: മൂന്നുപേർ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: കൂത്തുപറമ്പ് സ്വദേശിയുടെ മൂന്നര ലക്ഷത്തോളം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് അത്തോളിയിലെ അബ്ദുൽഗഫൂർ, കുറ്റിക്കാട്ടൂരിലെ അബ്ദുൽ മനാഫ്, തൃശൂർ സ്വദേശി സുനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്.
കൂത്തുപറമ്പ് ആനന്ദം ഹൗസിൽ അഭിനവിന്റെ പരാതിയിലാണ് മൂന്നുപേർക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ ഗ്ലോബൽ ട്രേഡിങ് കമ്പനി എന്ന പേരിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപം സ്വീകരിക്കുകയായിരുന്നു.
ഉയർന്ന ലാഭം പ്രതീക്ഷിച്ച് അഭിനവ് തന്റെ അക്കൗണ്ടിൽ നിന്ന് പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് കഴിഞ്ഞ ജനുവരിയിൽ 3,45,000 രൂപ അയച്ചുകൊടുത്തു. പിന്നീട് ലാഭമോ പണമോ തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതിയുമായി എത്തിയത്. ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.