വനിത സഹകരണ സംഘത്തിൽനിന്ന് വ്യാജ ഒപ്പിട്ട് 40 ലക്ഷം തട്ടി
text_fieldsകട്ടപ്പന: കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തിൽ വ്യാജ ഒപ്പിട്ട് 40 ലക്ഷത്തിെൻറ തട്ടിപ്പ് നടത്തിയതായി ആരോപണം.സംഘത്തിലെ ഒാഹരി ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് ജാമ്യം നിർത്തിയാണ് തട്ടിപ്പ് നടത്തിയത്. പണം തിരിച്ചടക്കാതെ ഇവർക്ക് നോട്ടീസ് വന്നതോടെയാണ് തട്ടിപ്പിെൻറ വിവരങ്ങൾ പുറത്തുവന്നത്. വാഴവര, നിർമലസിറ്റി തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന മൂഴികുഴിയിൽ വത്സമ്മ ജോസഫ്, പീടികയിൽ മോളി ജോസഫ്, തേക്കുംകാട്ടിൽ മിനി സാബു, പുത്തൻതറയിൽ ശോഭന ശ്രീധരൻ, ഇളംതുരുത്തിയിൽ അന്നമ്മ മാത്യു എന്നിവർക്ക് മാത്രം അഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്പ്പെട്ടത്.
ഇവർ അഞ്ചുപേരും കട്ടപ്പന പൊലീസിൽ പരാതി നൽകി. വത്സമ്മ ജോസഫിെൻറ വ്യാജ ഒപ്പിട്ട് മേരികുട്ടി ജോസഫ് എന്നയാൾ 43,000 രൂപയും ആൽബി വർഗീസ് എന്നയാൾ 25,000 രൂപയും മോളി ജോസഫിെൻറ വ്യാജ ഒപ്പിട്ട് മേരിക്കുട്ടി ജോസഫ് 42,460 രൂപയും 43,500 രൂപയും മോളമ്മ ജോസഫ്, ട്രീസ മോൾ വർഗീസ് എന്നിവർ 25,000 രൂപ വീതവും തട്ടിയെടുത്തു.
സമാന രീതിയിൽ കട്ടപ്പന നഗരസഭ പരിധിയിലെ നൂറോളം പേരിൽനിന്ന് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി മുൻ നഗരസഭ ചെയർമാൻ മനോജ് എം.തോമസ്, ഇപ്പോഴത്തെ അംഗങ്ങളായ ഷാജി കുത്തോടി, ബെന്നി എന്നിവർ പറഞ്ഞു. തട്ടിപ്പ് നടന്ന കാലയളവിൽ സംഘം സെക്രട്ടറിയായിരുന്നയാൾ ഇപ്പോൾ നഗരത്തിലെ മറ്റൊരു ബാങ്കിൽ ജോലിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.