Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡൽഹിയിൽ...

ഡൽഹിയിൽ അഞ്ചുവയസ്സുകാരിയെ 14കാരൻ ബലാത്സംഗം ചെയ്തു

text_fields
bookmark_border
no rape 6921
cancel

ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിൽ അഞ്ചുവയസ്സുകാരിയെ 14കാരൻ ബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം. കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളാണ് അതിക്രമത്തിനിരയായത്.

രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

അതിക്രമം നടത്തിയ 14കാരൻ പെൺകുട്ടിയുടെ അയൽവാസിയാണ്. 14കാരനെ കസ്റ്റഡിയിലെടുത്ത് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsRape casepocso
News Summary - 5-Yr-Old Girl Raped By 14-Yr-Old Boy While Her Parents Were Out For Work
Next Story