ബംഗളൂരു വിമാനത്താവളത്തില്‍ 5.13 കിലോ സ്വര്‍ണം പിടിച്ചു; മലയാളികളടക്കം പിടിയില്‍
text_fieldsബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച ഏഴുപേർ പിടിയിൽ. ഇവരിൽ നാലുപേർ മലയാളികളാണ്. ഇവരിൽ നിന്നായി 5.13 കിലോ സ്വര്‍ണം പിടിച്ചു. വ്യത്യസ്ത കേസുകളിലായാണ് നടപടി.
കുവൈത്ത്, ദുബൈ, ഷാര്‍ജ, ബാങ്കോക് എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. പിടിയിലായ മലയാളികൾ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.
രണ്ടു കര്‍ണാടക സ്വദേശികളും ഒരു ആന്ധ്രപ്രദേശ് സ്വദേശിയുമാണ് മറ്റുള്ളവര്‍. വിവാഹ സീസണ് തുടങ്ങിയതോടെ സ്വർണക്കടത്ത് മുന്നിൽക്കണ്ട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കുവൈത്ത്, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ ദ്രവരൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെയാണ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തത്. ഇതോടെ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തി.
ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യാത്രക്കാര്‍ ബാഗിന്റെ കൊളുത്തിന്റെ രൂപത്തിലും അടിവസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.