ആഭിചാരം നടത്തിയെന്നാരോപിച്ച് സ്ത്രീയെ തീകൊളുത്തി; അയൽവാസികളായ ആറു പേർ പിടിയിൽ
text_fieldsആഭിചാരക്രിയകൾ നടത്തിയെന്ന് ആരോപിച്ച് 60 കാരിയെ അയൽവാസികൾ തീകൊളുത്തി. നാട്ടുകാർ അറിയിച്ചതനുസരിച്ച് കുതിച്ചെത്തിയ പൊലീസാണ് സ്ത്രീയുടെ ജീവൻ രക്ഷിച്ചത്. 40 ശതമാനം പൊള്ളലേറ്റ് അവർ ചികിത്സയിലാണ്.
ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലെ ദീപടോലി ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്. അയൽവാസിയായ േഫ്ലാറൻസിെൻറ ഭാര്യയുടെ മരണശേഷമുള്ള പരിപാടിയിൽ പെങ്കടുക്കുകയായിരുന്നു ജാരിയൊ ദേവി.
ചടങ്ങിനിടെ, ജാരിയൊ ദേവിയുടെ ആഭിചാരക്രിയകൾ കാരണമാണ് തെൻറ ഭാര്യ മരിച്ചതെന്ന് േഫ്ലാറൻസ് ആരോപിക്കുകയായിരുന്നു. തുടർന്ന് അവരെ മർദിക്കാൻ തുടങ്ങി. മറ്റു അഞ്ച് ആളുകൾ കൂടി അയോളോടൊപ്പം കൂടി. പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മറ്റു നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് കുതിച്ചെത്തിയാണ് ജാരിയൊ ദേവിയെ രക്ഷിച്ചത്. അപ്പോഴേക്കും 40 ശതമാനം പൊള്ളലേറ്റിരുന്നു.
േഫ്ലാറന്‍സ് ഉള്‍പ്പെടെയുള്ള ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.