Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right60 കാരിയായ വീട്ടമ്മയെ...

60 കാരിയായ വീട്ടമ്മയെ മർദ്ദിച്ച സംഭവം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനുമെതിരെ കേസെടുത്തു

text_fields
bookmark_border
kerala police officers association
cancel

തിരുവല്ല : 60 കാരിയായ വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കുമെതിരെ കേസെടുത്തു. പുളിക്കീഴ് സീറോ ലാൻഡ് കോളനിയിലെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പരുമല നാക്കട ബി ബ്രാഞ്ച് സെക്രട്ടറിയായ ഇടക്കാട്ടിൽ വീട്ടിൽ വിപിൻ നാഥ് (29) , സുഹൃത്ത് തിക്കപ്പുഴ ഇടക്കാട്ടിൽ വീട്ടിൽ സജീഷ് (22) എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വീട്ടമ്മയുടെ മകൻ ബിജുവുമായി ഉള്ള തർക്കം പറഞ്ഞു തീർക്കാൻ ഇക്കഴിഞ്ഞ ദിവസം വൈകിട്ടോടെ എത്തിയ സംഘം നടത്തിയ ആക്രമണത്തിനിടെയാണ് വീട്ടമ്മക്ക് പരിക്കേറ്റത്. സജീഷിന്റെ പിതാവും പരാതിക്കാരുടെ മകൻ ബിജുവും തമ്മിൽ ഉണ്ടായ അടിപിടി സംബന്ധിച്ച് ചോദിക്കാൻ എത്തിയ വിപിൻ നാഥും സംഘവും ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണെന്ന് പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsattack case
News Summary - 60-year-old housewife beaten up: Case against CPM branch secretary
Next Story