Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ട് വർഷത്തിനിടയിൽ...

രണ്ട് വർഷത്തിനിടയിൽ എറണാകുളത്ത് 'കാപ്പ'യിൽ കുടുങ്ങിയത് 73 പേർ

text_fields
bookmark_border
arrest
cancel

ആലുവ: രണ്ട് വർഷത്തിനിടയിൽ എറണാകുളം റൂറൽ ജില്ല പൊലീസ് കാപ്പ നിയമപ്രകാരം 73 പേർക്കെതിരെ നടപടിയെടുത്തു. 2019 - 2021 കാലയളവിലാണ് കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ചത്. ഇതിൽ കുപ്രസിദ്ധ കുറ്റവാളികളുൾപ്പെടെ 32 പേരെയാണ് ജയിലിൽ അടച്ചത്.

ഗുരുതര സ്വാഭാവമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഏർപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നവർക്കെതിരെയാണ് നടപടികളുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

കുപ്രസിദ്ധ ക്രിമിനലുകളായ പെരുമ്പാവൂർ സ്വദേശി അനസ്, വിനു വിക്രമൻ, ഗ്രിൻറേഷ് എന്ന ഇണ്ടാവ, ബേസിൽ, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്, രതീഷ് എന്നു വിളിക്കുന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോർത്ത് പറവൂർ സ്വദേശി പൊക്കൻ അനൂപ് എന്നു വിളിക്കുന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തൻകുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, കുന്നത്തുനാട് സ്വദേശി സമദ്, മുളംന്തുരുത്തി സ്വദേശി അതുൽ സുധാകരൻ എന്നിവർ ഉൾപ്പെടെ 32 ഓളം പേരെയാണ് ജയിലിൽ അടച്ചത്.

കിഷോർ, സതീഷ് എന്ന സിംബാവേ, നിഖിൽ കൂട്ടാല, വിനു കെ.സത്യൻ, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദർശ്, വിഷ്ണുരാജ്, ഷാൻ, വിഷ്ണു, മനു നവീൻ, ആഷിക് പഞ്ഞൻ, അഖിൽ എന്ന ഉണ്ണിപാപ്പാൻ, അമൽജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെബി വർഗ്ഗീസ്, ഡിപിൻ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെൻസിൽ, ഗോഡ്സൺ, കുരുവി അരുൺ എന്നു വിളിക്കുന്ന അരുൺ എന്നിവർ ഉൾപ്പെടെ നിരവധിപേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് റൂറൽ ജില്ലയിൽ നിന്നും പുറത്താക്കി.

പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസം വരുത്തുന്ന രീതിയിൽ തുടർച്ചയായി അടിപിടി കേസുകളിൽ ഉൾപ്പെട്ട് ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന കുറ്റവാളികൾ, കഞ്ചാവ്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകൾ മുതലായ മയക്കുമരുന്നു വസ്തുക്കൾ കച്ചവടം നടത്തുന്നവർ, മണ്ണ്-മണൽ മാഫിയാക്കാർ തുടങ്ങിയവരെ കണ്ടെത്തി കാപ്പ പ്രകാരം നടപടി സ്വീകരിക്കുന്നതിന് എറണാകുളം റൂറൽ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ല പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത അറിയിച്ചു. ഗുണ്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newsgoondakaapa actKAAPA
News Summary - 73 persons booked under kaapa act
Next Story