എട്ടാം ക്ലാസുകാരിക്ക് പീഡനം; പിതാവിന് 23 വർഷം തടവ്
text_fieldsതളിപ്പറമ്പ്: എട്ടാം ക്ലാസുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടനായ പിതാവിന് 23 വർഷം കഠിന തടവും 2,10,000 രൂപ പിഴയും. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 48കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2021 മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.
അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവ് പീഡനം നടത്തിയത്. കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എൻ.എ പരിശോധനക്ക് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. ശ്രീകണ്ഠപുരം എസ്.ഐ കെ.വി. രഘുനാഥാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ആയിരുന്ന ഇ.പി. സുരേശനാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.