Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2022 5:41 PM GMT Updated On
date_range 31 Aug 2022 5:41 PM GMT15കാരിയെ പീഡിപ്പിച്ച 90കാരന് മൂന്നു വർഷം കഠിന തടവും അര ലക്ഷം പിഴയും
text_fieldsbookmark_border
പട്ടാമ്പി: അയൽവാസിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച 90കാരന് മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും. 2020ൽ നടന്ന സംഭവത്തിൽ കരിമ്പ മൂന്നേക്കർ പരുക്കൻചോല ചിറയിൽ വീട് കോര കുര്യനെതിരെ പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കല്ലടിക്കോട് സബ് ഇൻസ്പെക്ടർ ലീല ഗോപൻ ആണ്. കേസിൽ ഒൻപത് സാക്ഷികളെ വിസ്തരിച്ചു, എട്ടു രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story