Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ വഴി 99 ലക്ഷം രൂപ...

ഓൺലൈൻ വഴി 99 ലക്ഷം രൂപ തട്ടി; പൊന്നാനി സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

അ​ൻ​സാ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി, ബി.​എം. ബ​ഷീ​ർ, ഹ​ഫ്സ​ല്‍ റ​ഹ്മാ​ൻ

ച​ങ്ങ​നാ​ശ്ശേ​രി: മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് 99 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ അ​ൻ​സാ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി (34), ബി.​എം. ബ​ഷീ​ർ (34), ഹ​ഫ്സ​ല്‍ റ​ഹ്മാ​ൻ (അ​ബി 38) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ അ​ല​ൻ കി​റ്റ് സെ​ക്യൂ​രി​റ്റി വി.​ഐ.​പി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഷെ​യ​ർ ട്രേ​ഡി​ങ് എ​ന്ന ലി​ങ്ക് വ​ഴി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കി​യ ശേ​ഷം ഇ​തി​ലൂ​ടെ ട്രേ​ഡി​ങ് ബി​സി​ന​സ് ചെ​യ്താ​ൽ 300 ശ​ത​മാ​നം ലാ​ഭ​വീ​തം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​വ​ണ​ക​ളാ​യി 99 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ണം തി​രി​കെ കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ ബി.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ മൂ​വ​രെ​യും പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ ജെ.​സ​ന്ദീ​പ്, അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​തു​ൽ കെ.​മു​ര​ളി, നി​യാ​സ്, ഫ്രാ​ൻ​സി​സ്, ആ​ർ.​രാ​ജീ​വ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റ്​ പ്ര​തി​ക​ള്‍ക്കാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online fraudarrest
News Summary - 99 lakh rupees cheated online; Natives of Ponnani arrested
Next Story