Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ ബലാത്സംഗം...

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26കാരൻ പിടിയിൽ

text_fields
bookmark_border
യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26കാരൻ പിടിയിൽ
cancel

ബെംഗളൂരു: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 26കാരൻ പിടിയിൽ. കത്രികേനഹട്ടി സ്വദേശി ഒബയ്യ ആണ് പിടിയിലായത്. കർണാടകയിലെ വിജയനഗര ജില്ലയിലെ ടിപ്പെഹള്ളി-അബ്ബനഹള്ളിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച സഹോദരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തിയത്.

യുവതിക്ക് പരിചയമുള്ളയാളാണ് പ്രതി. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് യുവതിയെ കാട്ടിലെത്തിച്ച പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പ്രതി യുവതിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിന്റെ വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ഡോ​ഗ് സ്വാഡിനെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തിയതിനെത്തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയുടെ 64, 103 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIndia NewsArrest
News Summary - A 26-year-old man who raped and killed a young woman was arrested
Next Story