ഏഴ് നവജാതശിശുക്കളെ കൊന്ന സംഭവത്തിൽ നഴ്സ് കുറ്റക്കാരി
text_fieldsലണ്ടൻ: ഏഴ് നവജാതശിശുക്കളെ കൊല്ലുകയും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ നഴ്സ് കുറ്റക്കാരിയെന്ന് കണ്ടെത്തി. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് നഴ്സ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ചെസ്റ്റർ ഹോസ്പ്പിറ്റലിലെ നഴ്സ് ലൂസി ലറ്റ്ബിയാണ് പ്രതി. ഞരമ്പുകളിൽ വായുവും ഇൻസുലിനും കുത്തിവച്ചും അമിതമായ അളവിൽ പാൽ നൽകിയുമാണ് കൊലപാതകങ്ങൾ നടത്തിയത്.
2015നും 2016നും ഇടയിൽ കൗൻടെസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ കുട്ടികളുടെ വാർഡിലാണ് കൊലപാതം നടന്നത്. ലൂസി 13 കുട്ടികളെ കൊല്ലാൻ ശ്രമിച്ചു. ആറുപേർ രക്ഷപ്പെട്ടു. കുറ്റക്കാരിയാണെന്നും ജീവിക്കാൻ അർഹതയില്ലെന്നും എഴുതിയ നിരവധി കുറിപ്പുകൾ ലൂസിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഞാൻ അവരെ മനപ്പൂർവ്വം കൊന്നു. കാരണം അവരെ പരിപാലിക്കാൻ ഞാൻ യോഗ്യയല്ല. ഞാൻ ദുഷ്ടയാണ്. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. നിങ്ങൾ ഇവിടെ ഇല്ല. അതിൽ ഞാൻ ഖേദിക്കുന്നു എന്ന് പോലീസ് കണ്ടെടുത്ത കുറിപ്പുകളിൽ എഴുതിയിരുന്നു.
നഴ്സ് കുറ്റക്കാരിയാണെന്ന സംശയം ഉന്നയിച്ചവരിൽ ഇന്ത്യൻ വംശജനായ ശിശുരോഗ വിദഗ്ധൻ ഡോക്ടർ രവി ജയറാമും ഉൾപ്പെടുന്നു.2015 ജൂണിൽ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതിന് ശേഷമാണ് ആദ്യമായി സംശയം തോന്നിയതെന്ന് രവി ജയറാം പറയുന്നു. ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാർ പലതവണ മീറ്റിങുകൾ നടത്തി ആശങ്ക അറിയിച്ചതാണ്. എന്നാൽ 2017ലാണ് പൊലീസിനെ സമീപിക്കാൻ കഴിയുന്നത്. അങ്ങനെയാണ് ലൂസിക്കെതിരെയുള്ള അന്വേഷണം ആരംഭിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.