Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാ​ലാം...

നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; 60 വര്‍ഷം തടവ്

text_fields
bookmark_border
നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; 60 വര്‍ഷം തടവ്
cancel

അ​ടൂ​ര്‍: നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ 60 വ​ര്‍ഷം ത​ട​വും അ​ഞ്ചു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ന്ത​ളം തെ​ക്കേ​ക്ക​ര പൊ​ങ്ങ​ല​ടി പ​റ​ന്ത​ല്‍ വെ​ട്ടു​കാ​ല മു​രു​പ്പേ​ല്‍ സ​തീ​ഷി​നാ​ണ് (44) അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ര്‍ഗീ​സ്​ ശി​ക്ഷ വി​ധി​ച്ച​ത്​. ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി എ​ന്ന​തി​നാ​ല്‍ 30 വ​ര്‍ഷ​മാ​ണ് ശി​ക്ഷാ​കാ​ലാ​വ​ധി.

പി​ഴ​ത്തു​ക ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍ഷം അ​ധി​ക​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി കൊ​ടു​ക്കു​മ്പോ​ഴാ​ണ് കു​ട്ടി വി​വ​രം പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. 2021ല്‍ ​അ​ടൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ടി.​ഡി. പ്ര​ജീ​ഷാ​ണ് കേ​സെ​ടു​ത്ത​ത്. സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പി. ​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco caseMolesting case
News Summary - A case of molesting a 4th grader; 60 years imprisonment
Next Story