Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുവൈത്തിൽ...

കുവൈത്തിൽ ക​ട​ൽ​മാ​ർ​ഗം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

text_fields
bookmark_border
drugs mafia
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ക​ട​ൽ​മാ​ർ​ഗം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വ​ന്‍ തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. ക​ള്ള​ക്ക​ട​ത്ത് ശ്ര​മ​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ ബോ​ട്ട് ത​ട​ഞ്ഞാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​പ്റ്റ​ഗ​ണ്‍ ഗു​ളി​ക​ക​ള്‍ ഉ​ള്‍പ്പ​ടെ വ​ന്‍തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ്, ഡ്ര​ഗ് ക​ൺ​ട്രോ​ൾ ടീം, ​കോ​സ്റ്റ് ഗാ​ർ​ഡ്, ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ചേ​ര്‍ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബോ​ട്ടി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ൽ 400 കി​ലോ ഹ​ഷീ​ഷ്, ഒ​രു ദ​ശ​ല​ക്ഷം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, അ​ര​ക്കി​ലോ ഷാ​ബു മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ക​ണ്ടെ​ത്തി.

പി​ടി​കൂ​ടി​യ ഇ​റാ​നി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ക്ക് കൈ​മാ​റി. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്‍പ​ന​യും ക​ട​ത്തും ത​ട​യാ​ൻ കു​വൈ​ത്ത് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugskuwait
News Summary - A drug load caught trying to cross the sea route in Kuwait
Next Story