ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം നൽകി പണം കവർന്നയാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്നും പണം കവർന്നയാളെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പനയറ വീട്ടിൽനിന്ന് മണക്കാട് ശാസ്തക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് പവിത്രനാണ് (37) അറസ്റ്റിലായത്.
ഒ.എൽ.എക്സ് വഴി ജോലി ആവശ്യപ്പെട്ട പെൺകുട്ടികളെ ഓക്സ്‌ഫോഡ് എന്ന സ്വകാര്യ സ്ഥാപന ഉടമ എന്ന നിലയിൽ പരിചയപ്പെട്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ജോലിക്കായി യൂനിഫോം, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാണെന്നും ഇവ നൽകാനായി അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
സഹോദരിയുടെ ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു കബളിപ്പിക്കൽ നടത്തിവന്നത്. സുഹൃത്തിനെ ഉപയോഗിച്ചാണ് ഒ.എൽ.എക്സ് അക്കൗണ്ട് രജിസ്റ്റർ ചെയ്‌ത്. പണം നൽകിയതിന് ശേഷവും ജോലി ലഭിക്കാതായതോടെ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയാണ് തട്ടിപ്പിനിരയായവർ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ കരമന പൊലീസിലും പരാതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.