Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് ചമഞ്ഞ്...

പൊലീസ് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ഇടുക്കി: കട്ടപ്പനയിൽ പൊലീസ് ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ സണ്ണി എന്ന ജോൺസൺ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

ഇയാൾ ഹൈറേഞ്ചിൽ വിവിധ സ്‌കൂളുകളിൽ കരാട്ടെ ക്ലാസ് എടുത്തിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കരാട്ടെ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്‌ജിൽ മുറി എടുക്കുകയായിരുന്നു. കട്ടപ്പന സി.ഐ ആണെന്ന് ലോഡ്‌ജ്‌ നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ചോദ്യം ചെയ്യലിൽ മകളല്ലെന്ന് പൊലീസിന് മനസിലായി. തുടർന്നാണ് പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual harassmentarrest
News Summary - A pastor who molested a minor girl was arrested
Next Story