200 ഗ്രാം എം.ഡി.എം.എയുമായി കല്ലടിക്കോട് സ്വദേശി അറസ്റ്റിൽ
text_fieldsപെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ പൊലീസിന്റെ ലഹരിവേട്ടയിൽ 200 ഗ്രാം എം.ഡി.എംയുമായി ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ ചേതന റോഡിൽ നിന്ന് കല്ലടിക്കോട് വലിപ്പറമ്പിൽ രാംജിത് മുരളിയാണ് (26) അറസ്റ്റിലായത്. ബംഗളുരുവിൽ നിന്ന് വില്‍പനക്കെത്തിച്ചതാണ് മയക്കുമരുന്ന്. മൊത്ത വിതരണക്കാരെക്കുറിച്ച് ലഭിച്ച രഹസ്യവിവര പ്രകാരം നടത്തുന്ന പരിശോധനകളിലാണ് പിടിയിലായത്.
ഒരാഴ്ചക്കിടെ നാല് പേരാണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്. ബംഗളുരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് വിൽക്കുന്നയാണ് രാംജിത് മുരളിയെന്ന് പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ 260 ഗ്രാം എം.ഡി.എം.എയും 155 കി.ലോഗ്രാം കഞ്ചാവുമടക്കം ലക്ഷക്കണക്കിന് രൂപയുടെ ലഹരിവേട്ടയാണ് നടന്നത്. ലഹരി ഉൽപന്നങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി. അലവി അറിയിച്ചു.
ഇൻസ്പെക്ടർക്ക് പുറമെ സി, എസ്.ഐ എം. യാസിർ, എ.എസ്.ഐ ബൈജു, എ.എസ്.ഐ അനിത, സീനിയർ സി.പി.ഒമാരായ സിന്ധു, കെ.എസ്. ഉല്ലാസ്, സി.പി.ഒ മാരായ ഷജീർ, അജിത്കുമാർ, ഷാലു, സൽമാൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘവും ആൻറി നാർക്കോട്ടിക് സെൽ അംഗങ്ങളുമാണ് മയക്കുമരുന്ന് കേസുകൾ അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.