നിരോധിത പുകയില ഉൽപന്നം വിറ്റ തട്ടുകട നീക്കി
text_fieldsവടകര: നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തട്ടുകട എടുത്തുമാറ്റി.
ലിങ്ക് റോഡിന് സമീപം പ്രവർത്തിച്ച തട്ടുകടയാണ് ചൊവ്വാഴ്ച നീക്കം ചെയ്തത്. നേരത്തെ വടകര പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. വിദ്യാർഥികളും യാത്രക്കാരും സ്ത്രീകളും യാത്രചെയ്യുന്ന ലിങ്ക് റോഡിൽ നടപ്പാത കൈയ്യേറി നടത്തുന്ന കച്ചവടങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഇത്തരം കച്ചവടങ്ങൾ കേന്ദ്രീകരിച്ചാണ് പല വിധത്തിലുള്ള ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നത്. ഇങ്ങനെയുള്ള കച്ചവടക്കാർ പലരും വൻകിട ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടുകട ഒഴിപ്പിച്ചത്.
എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന്റെ എതിർവശം നഗരസഭയുടെ അനുമതി ഇല്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പെയിന്റ് ചെയ്ത് സ്ഥാപിച്ച മറ്റൊരു തട്ടുകടയും നീക്കി. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് കുമാർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.