വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ
text_fieldsകൽപകഞ്ചേരി: പുത്തനത്താണി ചെലൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ. കാടാമ്പുഴ തെക്കൻ ചിറയിൽ മുബാറക്കിനെയാണ് (33) കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന ചെലൂർ സ്വദേശി അക്കരപറമ്പിൽ യശോദയുടെ (68) മാലയാണ് വിജനമായ റോഡിൽ പ്രതി തട്ടിപ്പറിച്ചെടുത്തത്. പിടിവലിയിൽ വാഹനം മറിയുകയും രണ്ടുപേരും നിലത്തുവീഴുകയും വയോധികക്ക് കാലിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാലയുടെ കഷ്ണം കിട്ടിയ പ്രതി പുത്തനത്താണിയിൽ വിൽപന നടത്തി ലഭിച്ച പണം ലോട്ടറി അടിച്ചതാണെന്ന് പറഞ്ഞ് സുഹൃത്തിനെയും കൂട്ടി കൊടൈക്കനാലിലേക്ക് പോയി. പണത്തിന്റെ ഉറവിടമറിഞ്ഞ കൂട്ടുകാരൻ തിരിച്ചുവരുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. അഡീഷനൽ എസ്.ഐ രാമദാസ്, എസ്.പി.സി.ഒ പി. സുജിത്ത്, സി.പി.ഒമാരായ ടി.പി. ഷെറിൻ ബാബു, ഹരീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.