പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsപന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ കണ്ടൻചിറ ഡാലി പി ഓയിൽ ഓയിൽപാം എസ്റ്റേറ്റ് സനൽ ഭവനം വീട്ടിൽ സനലിനെയാണ് (24) കുളത്തൂപ്പുഴ കണ്ടൻചിറ ഓയിൽ പാം എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന്, കുട്ടിയുടെ നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തി.
പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ വി.വിനു, സി.പി.ഒമാരായ അൻവർഷാ, അമീഷ്, നാദർഷാ, ബിനു രവീന്ദ്രൻ എന്നിവരുണ്ടായിരുന്നു. പ്രതിയെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണാഭരണങ്ങൾ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.