തട്ടിക്കൊണ്ടുപോയി മർദനം; നാലുപേർ അറസ്റ്റിൽ യുവാവിനെ പീഡനത്തിന് വിധേയനാക്കാനും ശ്രമിച്ചു
text_fieldsതൊടുപുഴ: ഇന്‍സ്റ്റഗ്രാമില്‍ യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിെൻറ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ കൊച്ചമ്പിളി എന്ന അനുജിത്ത് മോഹനന് (21), സഹോദരന് വലിയമ്പിളി എന്ന അഭിജിത്ത് മോഹനന് (21), കോതമംഗലം തങ്കളം വാലയില്‍ ജിയോ കുര്യാക്കോസ് (33), മുതലക്കോടം പഴുക്കാകുളം പഴയരിയില്‍ അഷ്കര്‍ സിദ്ദീഖ് (23) എന്നിവരാണ് പിടിയിലായത്. അനുജിത്തിെൻറ ഭാര്യക്ക് അശ്ലീലസന്ദേശം അയച്ചതിെൻറ പേരിലാണ് ഉടുമ്പന്നൂര്‍ സ്വദേശി 23കാരന് മര്‍ദനമേറ്റത്.
രണ്ടു പ്രതികള്‍കൂടി പിടിയിലാകാനുണ്ടെന്ന് െപാലീസ് പറഞ്ഞു. കഴിഞ്ഞ 19നായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സമൂഹ മാധ്യമം വഴി യുവാവിനെ കണ്ടെത്തി തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി. കാറില്‍ കയറ്റി കൊണ്ടുപോയി കോലാനി, മണക്കാട്, കാളിയാര്‍, ഏഴല്ലൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ കറങ്ങി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ, യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കാനും ശ്രമിച്ചു.
യുവാവുമായി രാത്രി കാറില്‍ കറങ്ങിയ പ്രതികള്‍ ശനിയാഴ്ച രാവിലെ ഇയാളെ തൊടുപുഴ െപാലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ഭാര്യക്ക് അശ്ലീലസന്ദേശം അയച്ചയാളെ തങ്ങള്‍ പിടികൂടുകയായിരുന്നെന്നും ഹാജരാക്കാന്‍ കൊണ്ടുവന്നതാണെന്നും ഇവര്‍ പറഞ്ഞു. യുവാവിെൻറ ഫോണ്‍ പരിശോധിച്ച െപാലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
തുടര്‍ന്ന് യുവാവിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഡോക്ടറോട് മര്‍ദന വിവരം പറഞ്ഞത്. പരിശോധനയില്‍ ക്രൂരമര്‍ദനവും പീഡനശ്രമവും നടന്നതായി തെളിഞ്ഞു. ഇതോടെയാണ് തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിെൻറ നേതൃത്വത്തില്‍ നാലുപ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.