പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് പുലിച്ചിറ തെക്കും കരയിൽ ഇമ്മകുലേറ്റ് ഡേയ്ലിൽ അലിൻ ജെറി (18) ആണ് പിടിയിലായത്.
പെൺകുട്ടിയെ നിരവധിതവണ പലയിടത്തും വെച്ച് ഇയാൾ പീഡിപ്പിക്കുകയുമായിരുന്നു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇരവിപുരം പൊലീസ് സ്റ്റേറ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ ആർ. രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയേഷ്, സി.പി.ഒമാരായ സുമേഷ് അനീഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ആരോഗ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.