ടോൾ പ്ലാസ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsഅഞ്ചാലുംമൂട്: കൊല്ലം ബൈപാസ് ടോൾ പ്ലാസയിലെ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കാർ ഡ്രൈവർ പിടിയിൽ. വർക്കല ചെറിഞ്ഞിയൂർ കാരത്തല കുന്നുവിളവീട്ടിൽ എൽ. ലഞ്ജിത്ത് (39) ആണ് അഞ്ചാലൂംമൂട് പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ന് കുരീപ്പുഴ ടോൾ പ്ലാസയിലെത്തിയ കാർ ടോൾ നൽകാതെ എമർജൻസി ലൈനിലൂടെ കടന്നുപോയത് ജീവനക്കാരൻ അരുൺ തടഞ്ഞതാണ് അനിഷ്ടസംഭവങ്ങൾക്ക് കാരണം.
കാറിന്‍റെ ഡ്രൈവിങ് സീറ്റിലിരുന്ന ലഞ്ജിത്ത് ജീവനക്കാരനെ അസഭ്യം പറയുകയും ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിന്‍റെ ഡോറിനോട് ചേർത്ത് പിടിച്ച് വാഹനം മുന്നിലേക്ക് ഓടിക്കുകയും ചെയ്തു. കാർ വേഗത്തിലായപ്പോൾ യുവാവിനെ റോഡിലേക്ക് തള്ളിയിട്ടു. റോഡിൽ വീണ് പരിക്കേറ്റ അരുണിന്‍റെ പരാതിയുടെ അടിസ്ഥനത്തിൽ നടത്തിയ അേന്വഷണത്തിൽ പ്രതിയെ നാവായിക്കുളത്തെ ബന്ധുവീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. വാഹനം വർക്കലയിൽനിന്ന് പിടിച്ചെടുത്തു. കൊല്ലം എ.സി.പി എ. അഭിലാഷിന്‍റെ നിർദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയകുമാർ, അബ്ദുൽ ഹക്കീം, റഹീം, എ.എസ്.ഐമാരായ പ്രദീപ്, രാജേഷ്, ബൈജു ജെറോം, ബെറ്റ്സി, സി.പി.ഒമാരായ സീനു, മനു, സജു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.