ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം തടവും പിഴയും
text_fieldsകാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 32 വർഷം തടവും 60,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൈക്കടപ്പുറം അഴിത്തലയിലെ പണ്ടാരപ്പറമ്പിൽ പി.പി. മോഹനനെയാണ് (63) ശിക്ഷിച്ചത്. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാറാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ്മാസം അധിക തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ജനുവരി 17നാണ് സംഭവം. 13വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. പോക്സോ ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ബന്ധു വീട്ടിലെ ചടങ്ങിന് പോകുകയായിരുന്ന കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കിടപ്പുമുറിയിൽ വെച്ച് ലൈംഗിക ആക്രമണത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയമാക്കുകയായിരുന്നു. പീഡന കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. നീലേശ്വരം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന കെ.പി. ശ്രീഹരിയാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.