ഏഴു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 48 വർഷം കഠിനതടവ്
text_fieldsകാട്ടാക്കട: ഏഴ് വയസ്സുകാരനെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവും 70,000 രൂപ പിഴയും. കുറ്റിച്ചൽ ലൂഥറൻ ചർച്ചിന് സമീപം അക്ഷയ ഭവനിൽ മണികുമാറിനെയാണ് (കുട്ടൻ- 33) കാട്ടാക്കട അതിവേഗ പോക്സോ കോടതി കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വർഷംകൂടി കഠിനതടവ് അനുഭവിക്കണം. ഭാര്യ ആത്മഹത്യ ചെയ്തതിലെ പ്രേരണക്കുറ്റം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി വിചാരണ നേരിടുന്നയാളാണ് മണികുമാർ.
നിലവിൽ റിമാൻഡിലാണ്. 2020ൽ നെയ്യാർഡാം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണിപ്പോൾ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.