പോക്സോ കേസിലെ പ്രതിക്ക് നാലര വർഷം കഠിനതടവും പിഴയും
text_fieldsഅമ്പലപ്പുഴ: പോക്സോ കേസിലെ പ്രതിക്ക് നാലര വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് സുനാമി കോളനിയിൽ പുതുവൽ വീട്ടിൽ ഷെയ്ക്ക് ശ്രീധരനെയാണ്(46) സ്പെഷൽ കോടതി കഠിനതടവിന് ശിക്ഷിച്ചത്. പോക്സോ കേസ് സ്പെഷൽ ജഡ്ജ് ആഷ്. കെ. ബാൽ ആണ് ശിക്ഷ വിധിച്ചത്.
ഇരയായ കുട്ടിക്ക് അമ്പതിനായിരത്തിൽനിന്ന് മുപ്പതിനായിരം രൂപയും നൽകണം. ഇല്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.സീമയാണ് ഹാജരായത്. 2022 നവംബർ പതിനൊന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഷെയ്ക് ശ്രീധരൻ 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
തടർന്ന് പുന്നപ്ര പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. എസ്.ഐ കെ.എസ്.സന്തോഷ്, സീനിയർ സി.പി.ഒ രാജേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.