ആശുപത്രിയിലെ ജനറേറ്റർ കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsആലുവ: ആശുപത്രി ജനറേറ്റർ യൂനിറ്റും പിക്കപ്പ് വാനും കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലിയാണ് (26) ആലുവ പിടിയിലായത്. നജാത്ത് ഹോസ്പിറ്റലിൽ 12ന് രാത്രി പത്തരയോടെയാണ് സംഭവം.
പരിക്കേറ്റ് ആശുപത്രിയിൽ ചിക്കിത്സക്കെത്തിയ ഇയാൾ ആശുപത്രിയിൽ എത്തിച്ചവരുമായി തട്ടിക്കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ ജനറേറ്റർ യൂനിറ്റും വാഹനവും കത്തിച്ചു കടന്നുകളയുകയായിരുന്നു.
തൊടുപുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ആലുവ ലക്ഷ്മി, മൂവാറ്റുപുഴ സബൈൻ എന്നീ ആശുപത്രികളിലും ആക്രമണം നടത്തിയതിനും കേസുണ്ട്. അടി പിടിക്കേസിലും പ്രതിയാണ്. ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.