വാഹന തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
text_fieldsമട്ടാഞ്ചേരി: വാടകക്കെടുത്ത വാഹനം പലർക്കായി പണയംവെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ ഒരുദിവസത്തെ വാടകക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയ ശേഷം തമിഴ്നാട്ടിൽ പണയംവെച്ച് അമിത ലാഭം കൈക്കലാക്കിയ കേസിലെ പ്രതികളിലൊരാളായ തമിഴ്നാട് സ്വദേശി കേന്ദ്രൻ എന്ന ഹന്ദിരനെയാണ് മട്ടാഞ്ചേരി അസി. കമീഷണർ അരുൺ കെ. പവിത്രൻ, പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെയും പ്രധാന പ്രതികളായ മട്ടാഞ്ചേരി സ്വദേശികളായ റഊഫ്, നസീർ എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.