11കാരനെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം തടവ്
text_fieldsനിലമ്പൂർ: 11കാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 5,000 രൂപ പിഴയും. പാതിരിപ്പാടം പൊട്ടൻതരിപ്പയിലെ മുണ്ടോടൻ സുലൈമാനെയാണ് (66) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. 2021 ജനുവരി രണ്ടിന് എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
പിഴ അടച്ചാൽ പരാതിക്കാരന് നൽകണം. അടച്ചില്ലെങ്കിൽ പ്രതി ഒരുമാസം സാധാരണ തടവുകൂടി അനുഭവിക്കണം. നിലമ്പൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന വി. അമീറലി, രാമദാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജറായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.