Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:28 PM GMT Updated On
date_range 2 Aug 2022 1:28 PM GMTമാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവ്
text_fieldsbookmark_border
മാനന്തവാടി: പതിനൊന്നുകാരിയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും. കാട്ടിക്കുളം രണ്ടാം ഗേറ്റ് കൂപ്പ് കോളനിയിലെ രാജു (46) വിനെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അനസ് വരിക്കോടന്‍ ശിക്ഷിച്ചത്.
തിരുനെല്ലി പൊലീസ് സ്റ്റേഷന് പരിധിയിൽ 2021ലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലി സി.ഐ പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ വില്‍മ ജൂലിയറ്റ്, സി.പി.ഒ അജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story