മർചന്‍റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: മർചന്‍റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പ്രതിയെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പേരയം എൻ.എസ്.എസ് സ്കൂളിന് സമീപം ഉഷ മന്ദിരത്തിൽ റെജിമോൻ (44) ആണ് അറസ്റ്റ് ചെയ്തത്.
12 ലക്ഷത്തോളം തട്ടിച്ചതായി പേരയം സ്വദേശിയായ രാജു നൽകിയ പരാതിയിലാണ് അറസ്റ്റ്. രാജുവിെൻറ മക്കൾക്ക് മർചന്‍റ് നേവിയിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നു. രാജുവിെൻറ കൈയിൽ നിന്നും 2020 ഒക്ടോബറിൽ അഞ്ച് ലക്ഷം രൂപ വാങ്ങി. തുടർന്ന് 2020 നവംബറിൽ 11ന് മൂന്നുലക്ഷം രൂപയും വാങ്ങി.
വീടും പുരയിടവും കരീപ്ര വനിത സഹകരണ ബാങ്കിൽ വായ്പ വെച്ച് രാജുവിെൻറയും ഭാര്യയുടെയും ജോയിന്‍റ് അക്കൗണ്ട് വഴി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു. പിന്നീട് 2020 ഡിസംബറിൽ ഒരുലക്ഷം രൂപയും റെജിമോെൻറ നിർദേശാനുസരണം 2020 ഡിസംബർ 23ന് ബ്രൈറ്റ് ജോൺ പോൾ എന്ന് പേരുള്ള അക്കൗണ്ടിലേക്ക് 2021 ഫെബ്രുവരി എട്ടിന് രണ്ട് ലക്ഷം രൂപയും ലിൻസു സാമുവേൽ എന്ന് പേരുള്ള അക്കൗണ്ടിലേക്ക് 72,970 രൂപയും അയപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
എഴുകോൺ ഐ.എസ്.എച്ച്.ഒ ടി.എസ്. ശിവപ്രകാശ്, എസ്.ഐ അനീസ്, എസ്.ഐ ടി. ജോർജ്കുട്ടി, സി.പി.ഒ സുജിത്, സി.പി.ഒ വിനീത്, സി.പി.ഒ അജയൻ, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.