കണക്കിൽപെടാത്ത പണം: നടൻ കെ. മണികണ്ഠന് സസ്പെൻഷൻ
text_fieldsഒറ്റപ്പാലം: വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത പണം കണ്ടെത്തിയ കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠനെ സസ്പെൻഡ് ചെയ്തു. കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ മണികണ്ഠന്റെ തോട്ടക്കരയിലെ വാടക വീട്ടിൽ ഒക്ടോബർ 29ന് നടത്തിയ പരിശോധനയിൽ 1.90 ലക്ഷം രൂപയാണ് കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു പരിശോധന. മണികണ്ഠന്റെ കാസർകോട്ടെ വീട്ടിലും ഒറ്റപ്പാലം ആർ.ടി.ഒ ഓഫിസിലും അന്നുതന്നെ പരിശോധന നടന്നിരുന്നു. പണത്തിനു പുറമെ മൊബൈൽ ഫോണും ഏതാനും രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിറകെയാണ് സസ്പെൻഷൻ. ആട് 2, ജാനകിജാനെ, അഞ്ചാം പാതിര ഉൾപ്പെടെ ഏതാനും ചിത്രങ്ങളിൽ മണികണ്ഠൻ വേഷമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.