പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് പീഡനം: മുത്തശ്ശിയുടെ കാമുകന് വീണ്ടും മരണം വരെ ഇരട്ട ജീവപര്യന്തം
text_fieldsതിരുവനന്തപുരം: ആറും ഒമ്പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ മുത്തശ്ശിയുടെ കാമുകന് രണ്ടാമത്തെ കേസിലും ഇരട്ട ജീവപര്യന്തം, കഠിനതടവ്. ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖ പ്രതി വിക്രമന് (63) മരണംവരെ ഇരട്ട ജീവപര്യന്തവും കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിക്രമനെ കഴിഞ്ഞയാഴ്ച ഇതേ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ട് കേസുകളിൽ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂർവമാണ്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം. ഇതു കൂടാതെ 14 വർഷം കഠിനതടവും അനുഭവിക്കണം.
2020, 2021 കാലത്താണ് കേസിനാസ്പദമായ സംഭവം. മാതാവും പിതാവും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല മുത്തശ്ശിക്കായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച മുത്തശ്ശി പ്രതിക്കൊപ്പം മുരുക്കുംപുഴ, വരിക്കമുക്ക് എന്നിവിടങ്ങളിലാണ് വാടകക്ക് താമസിച്ചിരുന്നത്.
മുത്തശ്ശി പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരെയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ചിരുന്നു. കുട്ടികളുടെ മുന്നിൽവെച്ച് പ്രതി മുത്തശ്ശിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. നിരന്തര പീഡനത്തിൽ കുട്ടികളുടെ രഹസ്യഭാഗത്ത് മുറിവേറ്റു. പ്രതി കുട്ടികളെ പീഡിപ്പിച്ചത് അയൽവാസി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിലവിൽ ഷെൽട്ടർ ഹോമിലാണ് കുട്ടികൾ.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. മംഗലപുരം പൊലീസ് ഉദ്യോഗസ്ഥരായ എ. അൻസാരി, കെ.പി. തോംസൺ, എച്ച്.എൽ. സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.