Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷ്ടിച്ച ബൈക്കുമായി...

മോഷ്ടിച്ച ബൈക്കുമായി പോകവെ എ​.ഐ കാമറയില്‍ കുടുങ്ങി; പ്രതി പിടിയില്‍

text_fields
bookmark_border
AI camera, stolen bike
cancel

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ എ.ഐ കാമറയില്‍ കുടുങ്ങിയ പ്രതി പിടിയിലായി. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എ.ഐ കാമറയില്‍ പതിഞ്ഞതാണ് തെളിവായത്. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്.

തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എ.​ഐ കാമറയില്‍ പതിയുന്നത്. മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിന്റെ പിടിയിലായതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.

പ്രതിയുടെ ചിത്രവും എ.ഐ കാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stolen bikeAI Camera
News Summary - AI camera was caught on while going with the stolen bike
Next Story