10 ലിറ്റര്‍ ചാരായവുമായി എ.ഐ.വൈ.എഫ് വനിത നേതാവും മാതാവും സഹോദരനും അറസ്റ്റില്‍
text_fieldsശാസ്താംകോട്ട: ശൂരനാട് വടക്ക് ഇടപ്പനയത്ത് നിന്നും 10 ലിറ്റര്‍ ചാരായവുമായി എ.ഐ.വൈ.എഫ് വനിത നേതാവും മാതാവും സഹോദരനും അറസ്റ്റില്‍.
ഇടപ്പനയം അമ്മു നിവാസില്‍ എ.ഐ.വൈ.എഫ് ശൂരനാട് മണ്ഡലം കമ്മിറ്റി അംഗമായ അമ്മു (25), മാതാവ് ബിന്ദു ജനാർദനന് (45), സഹോദരന് അപ്പു (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
ഏറെനാളായി ഇവര്‍ ചാരായം വാറ്റി വിൽപന നടത്തിവരികയായിരുന്നു. 'സുന്ദരി ബാര്‍' എന്ന പേരിലാണ് ഇവരുടെ വീട് അറിയപ്പെട്ടിരുന്നത്.
കൊല്ലത്ത് നിന്നുള്ള എക്സൈസ് സ്പെഷല്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മകളുടെ രാഷ്ട്രീയ ബന്ധത്തിന്റെ മറ പിടിച്ചാണ് മദ്യ കച്ചവടം നടന്നിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
റെയ്ഡിനെത്തിയ വനിത എക്സൈസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും എക്സൈസ് വാഹനം തകര്‍ക്കുകയും ചെയ്തു. ജോലിക്ക് തടസ്സം സൃഷ്ടിച്ചതിനും വാഹനം തകര്‍ത്തതിനും പ്രതികള്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷ് പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. വിഷ്ണു, പ്രിവന്റിവ് ഓഫിസര്‍ മനോജ് ലാല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീനാഥ് നിധിന്, അജിത്, ജൂലിയന്‍ കൂസ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഗംഗ, ശാലിനി ശശി, ജാസ്മിന്, ഡ്രൈവര്‍ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടിയിലായ മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.