Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2021 10:54 PM IST Updated On
date_range 26 Sept 2021 10:54 PM ISTസഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: കോയമ്പത്തൂർ റെഡ്ഫീൽഡ്സിലെ എയർഫോഴ്സ് കോളജിൽ പരിശീലനത്തിനെത്തിയ ഡൽഹി സ്വദേശിനിയായ 28കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മേലുദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേന ലഫ്റ്റനൻറ് ഛത്തിസ്ഗഢ് സ്വദേശി അമിർദേശാണ് (34) പ്രതി.
പരിശീലനത്തിനിടെ പരിക്കേറ്റ് മുറിയിൽ വിശ്രമിക്കവെയായിരുന്നു അതിക്രമം. കോളജ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കോയമ്പത്തൂർ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ അമിർദേശിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story