Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​ൺ​വാ​ണി​ഭം...

പെ​ൺ​വാ​ണി​ഭം ആ​രോ​പി​ച്ച് മ​ർ​ദ​നം; വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി​ അ​ക്ര​മം

text_fields
bookmark_border
attacking, kidnapping
cancel

ബം​ഗ​ളൂ​രു: പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ​യും മ​ക​ളെ​യും വീ​ട്ടി​ൽ​നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ച​താ​യി പ​രാ​തി. വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി​യാ​യി​രു​ന്നു അ​ക്ര​മം. ബെ​ള​ഗാ​വി ടൗ​ണി​ന​ടു​ത്ത് വ​ഡ്ഡാ​ർ​വാ​ഡി​യി​ലാ​ണ് 60കാ​രി​യാ​യ അ​മ്മ​യും 29കാ​രി​യാ​യ മ​ക​ളും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​വ​രു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​യാ​ളു​ക​ൾ വീ​ട്ടി​ൽ വ​രു​ന്നെ​ന്നും പെ​ൺ​വാ​ണി​ഭം ന​ട​ത്തു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം. സം​ഭ​വം സം​ബ​ന്ധി​ച്ച് മാ​ല​മാ​രു​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

വി​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് ഇ​ന്ദി​ര അ​ഷ്ടേ​ക​ർ, ഹൂ​വ​പ്പ അ​ഷ്ടേ​ക​ർ, മ​ണി​ക​ണ്ഠ അ​ഷ്ടേ​ക​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത​ത്. ബെ​ള​ഗാ​വി പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ രോ​ഹ​ൻ ജ​ഗ​ദീ​ഷ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​ൻ പൊ​ലീ​സി​ന്റെ നാ​ല് സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സെ​ടു​ക്കു​ന്ന​തി​ൽ പൊ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് വി​വാ​ഹം ചെ​യ്ത​യ​ച്ച​താ​യി​രു​ന്നു. ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ഭ​ർ​തൃ​വീ​ട്ടു​കാ​രു​മാ​യു​ള്ള അ​സ്വാ​ര​സ്യ​ത്തെ​ത്തു​ട​ർ​ന്ന് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി മാ​താ​വി​നൊ​പ്പം താ​മ​സി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolenceWoman
News Summary - Allegedly beating women; The clothes were torn and violence
Next Story