കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി മൂന്നു പേർ അറസ്റ്റിൽ
text_fieldsമടിക്കേരി: കിലോഗ്രാമിന് രണ്ടര കോടി രൂപ വിലമതിക്കുന്ന 9.821 കിലോഗ്രാം തിമിംഗലം ഛർദ്ദിലുമായി മൂന്നുപേരെ എച്ച്.ഡി.കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെ കെ.എ-03-എൻ.ജി-7138 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ നിന്നാണ് പിടികൂടിയതെന്ന് മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലട്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് പ്രധാനമായും ഉപയോഗിക്കുക. പഴക്കം കൂടുംതോറുമാണ് പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി ഇത് മാറുന്നത്. തിമിംഗലങ്ങളെ വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്താനാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചത്. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വെക്കുന്നതും കുറ്റകരമാണ്.
അറസ്റ്റിലയവർക്കെതിരെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. എച്ച്.ഡി.കോട്ട ഇൻസ്പെക്ടർ ശബീർ ഹുസൈൻ, ഇൻസ്പെക്ടർ പുരുഷോത്തം, കോൺസ്റ്റബിൾമാരായ മഹാദേവ സ്വാമി, സെയ്ദ് കബീറുദ്ദീൻ, മോഹൻ, സുനിൽ, യോഗേഷ്, കിരൺ കുമാർ, ഋതേഷ്കുമാർ, എസ്.മഞ്ചുനാഥ്, ബി.വി.മഞ്ചുനാഥ്, രൻഗാസ് സ്വാമി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.