വിൽപനക്കെത്തിച്ച 50 ലക്ഷത്തോളം രൂപയുടെ ആംബർഗ്രീസ് പിടികൂടി
text_fieldsകൊച്ചി: വിൽപനക്കെത്തിച്ച 1.4 കിലോ ആംബർഗ്രീസുമായി (തമിംഗല ഛർദി) മൂന്നുപേർ പിടിയിൽ. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ അബുമുഹമ്മദ് അൻവർ, മുഹമ്മദ് ഉബൈദുല്ല, സിറാജ് എന്നിവരാണ് കടവന്ത്രയിൽനിന്ന് വനം വകുപ്പിെൻറ പിടിയിലായത്.
എറണാകുളം വനം വിജിലൻസ് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ, തൃശൂർ ഫ്ലയിങ് സ്ക്വാഡുകളും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്നുള്ള പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
ഒരു കിലോ ബ്ലാക്ക് ആംബർ ഗ്രീസും 400 ഗ്രാം വരുന്ന വൈറ്റ് ആംബർഗ്രീസുമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആംബർ ഗ്രീസ് വാങ്ങാനെന്ന് പ്രതികളെ തെറ്റിദ്ധരിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവർ ഒരു കിലോക്ക് 65 ലക്ഷം രൂപയാണ് ചോദിച്ചത്. തുടർന്ന് നേരിൽക്കാണാമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ കടവന്ത്രയിൽ എത്തിയാണ് പ്രതികളെ കുടുക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഊഹക്കച്ചവടത്തിലൂടെയാണ് ആംബർഗ്രീസ് വിൽപന നടക്കുന്നത്. പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ജി. അൻവർ, എസ്.എഫ്.മാരായ എം.വി. ജോഷി, മുഹമ്മദ് കബീർ, എം.ആർ. ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. ലൈപിൻ, ആർ. ശോഭ് രാജ്, പി.ആർ. രജീഷ്, ജാഫർ, സി.എം. സുബീഷ്, ലിബിൻ സേവ്യർ, ഡ്രൈവർ കെ.ആർ. അരവിന്ദാക്ഷൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.