ആറായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എ.എം.വി.ഐ പിടിയിൽ
text_fieldsപയ്യന്നൂർ: ആറായിരം രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. പയ്യന്നൂർ സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫിസിലെ എം.എം.വി.ഐ കരിവെള്ളൂരിലെ പി.വി. പ്രസാദി (45)നെയാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
വെള്ളൂരിൽ ഓട്ടോ കൺസൽട്ടൻ ഡ് സ്ഥാപനം നടത്തുന്ന സി.പി. ബാബുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ബാബു രണ്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. ഇത് നൽകണമെങ്കിൽ 6000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവത്രെ. 3000 രൂപ കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും വഴങ്ങിയില്ല. കോവിഡ് കാലമായതിനാൽ 3000 പേരെന്ന് പറഞ്ഞതായും ബാബു പറയുന്നു. ഇതേതുടർന്ന് തിങ്കളാഴ്ച രാവിലെ ബാബു വിജിലൻസിൽ പരാതി നൽകി.
വിജിലൻസ് സംഘം 2000, 500 നോട്ടുകൾ അടങ്ങുന്ന 6000 രൂപ ഫിനോഫ്തലിൻ പുരട്ടി ബാബുവിന്‍റെ കൈയ്യിൽ കൊടുത്തയക്കുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ ബാബു തുകയുമായി ഓഫിസിലെത്തി എ.എം.വി.ഐക്ക് കൈമാറി. പിന്നാലെയെത്തിയ വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.
സി.ഐ.പി. ആർ. മനോജ്, എസ്.ഐ കെ.പി. പങ്കജാക്ഷൻ, എ.എസ്.ഐമാരായ എം.വി. വിനോദ്കുമാർ, പി. നികേഷ്, പി. ബിജു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ അറസ്റ്റിലായ എ.എം.വി.ഐയെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.