Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ തടഞ്ഞ...

യുവാവിനെ തടഞ്ഞ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

text_fields
bookmark_border
Murder attempt
cancel
camera_alt

കാ​റി​ടി​ച്ച് പ​രി​​േക്ക​റ്റ ഷൈ​ൻ,പി​ടി​യി​ലാ​യ പ​വ​ൻ​ദാ​സ്

കാ​ഞ്ഞാ​ണി: എം.​ഡി.​എം.​എ കൈ​വ​ശ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ യു​വാ​വി​നെ ത​ട​ഞ്ഞ പൊ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. പ​രി​ക്കേ​റ്റ ഡാ​ൻ​സാ​ഫ് ടീ​മി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷൈ​നി​നെ തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ര​വ​ധി​കേ​സു​ക​ളി​ലെ പ്ര​തി​യാ​യ മാ​മ്പു​ള്ളി സ്വ​ദേ​ശി ക​ട​വി​ൽ വീ​ട്ടി​ൽ പ​വ​ൻ​ദാ​സി​നെ (23) പൊ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ മ​ണ​ലൂ​ർ പാ​ലാ​ഴി​യി​ലാ​ണ് സം​ഭ​വം. എം.​ഡി.​എം.​എ​യു​മാ​യി പ​വ​ൻ​ദാ​സ് കാ​റി​ൽ വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫി​ലെ പൊ​ലീ​സു​കാ​രാ​യ ഷൈ​ൻ, സോ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​ലാ​ഴി​യി​ൽ പാ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. പൊ​ലീ​സു​കാ​രെ ക​ണ്ട​തോ​ടെ യു​വാ​വ് കാ​റു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ ഷൈ​ൻ ത​ട​ഞ്ഞു. തു​ട​ർ​ന്ന്

കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത പ​വ​ൻ​ദാ​സ് ഷൈ​നി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഷൈ​ൻ ദൂ​രേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടാ​ണ് കാ​റി​ന​ടി​യി​ൽ പെ​ടാ​തി​രു​ന്ന​ത്. ഷൈ​നി​ന് കൈ​ക്കും ഷോ​ൾ​ഡ​റി​നും കാ​ര്യ​മാ​യി പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് പൊ​ലീ​സ് പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി.

ഒ​ടു​വി​ൽ തൃ​ത്ത​ല്ലൂ​ർ ഏ​ഴാം​ക​ല്ലി​ൽ പൊ​ലീ​സ് ജീ​പ്പ് കാ​റി​നെ വ​ട്ടം വെ​ച്ച് ത​ട​ഞ്ഞ് നി​ർ​ത്തി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ര​നും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും സ്റ്റേ​ഷ​ൻ റൗ​ഡി​യു​മാ​ണ് പി​ടി​യി​ലാ​യ പ​വ​ൻ​ദാ​സെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptThrissur NewsArrest
News Summary - An attempt was made to kill the policeman who stopped the young man by hitting him with a car
Next Story