സാമൂഹികവിരുദ്ധർ തീയിട്ടു; ഏലം, കുരുമുളക് ഉൾപ്പെടെ നൂറേക്കറിലെ കൃഷികൾ കത്തിനശിച്ചു
text_fieldsഅടിമാലി: സാമൂഹികവിരുദ്ധർ കൃഷിയിടവും പുൽമേടുമടക്കം 100 എക്കറോളം ഭൂമി തീയിട്ട് നശിപ്പിച്ചതായി പരാതി. രാജകുമാരി ബി ഡിവിഷനിലെ പതിനഞ്ചോളം കർഷകരുടെ കൃഷിയിടമാണ് കത്തിയത്. കഴിഞ്ഞദിവസം രാത്രിയിൽ പടർന്നുകയറിയ തീയിൽ ഏലവും കുരുമുളകും ഉൾപ്പെടെ കൃഷികൾ നശിച്ചു. പുൽമേടിന് തീയിട്ടത് കൃഷിടത്തിലേക്ക് പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് രാജകുമാരി ബി ഡിവിഷനിൽ തിപിടിത്തം ഉണ്ടായത്. വിളവെടുപ്പിന് പാകമായ മൂന്നാം വർഷ ഏലച്ചെടികളും കുരുമുളക് ചെടികളും ജലസേചനത്തിനായി ഉപയോഗിക്കുന്ന ഹോസുകളും കത്തിനശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ട്ടമാണ് കർഷകർക്ക് ഉണ്ടായത്. പാട്ടത്തിനെടുത്ത ഭൂമിയിൽനിന്ന് വരുമാനം ലഭിച്ചുതുടങ്ങുന്നതിനു മുമ്പേ വിളകൾ കത്തിനശിച്ചത് കർഷകർക്ക് കനത്ത തിരിച്ചടിയായി. കർഷകരായ മോഹനൻ, പി. രവി, വിമല ദേവി, ബെന്നി തറപ്പേൽ, നാരായണൻ, ജോസ് തുടങ്ങിയ കർഷകരുടെ വർഷങ്ങളുടെ അധ്വാനമാണ് അഗ്നിക്കിരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.