മുജീബിനെ കുടുക്കിയത് കൊലക്ക് മുന്‍പും ശേഷവുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍
text_fieldsപേരാമ്പ്ര: അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മുജീബിനെ കുടുക്കിയത് കൊലക്ക് മുന്‍പും ശേഷവമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍. കൊലക്ക് മുന്‍പ് പ്രതി അലിയോറതാഴയിലേക്ക് പോകുമ്പോള്‍ പാൻറ് മടക്കിയ നിലയിലെങ്കില്‍ തിരികെ പോകുന്ന ദൃശ്യത്തില്‍ പാൻറ് നനഞ്ഞ് മടക്കഴിഞ്ഞ നിലയിലായി. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനക്ക് അയക്കാനാണ് തീരുമാനം. അതേസമയം, കോഴിക്കോട് പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ്റഹ്മാനെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി കവർച്ചചെയ്ത സ്വർണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുജീബ് 2000ല്‍ പരപ്പനങ്ങാടിയിൽ ജ്വല്ലറി ഉടമയെ കൊന്ന കേസിലും പ്രതിയാണ്.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാലുദിവസത്തെ കസ്റ്റഡി അനുവദിച്ചു. കൊലപാതകം നടന്ന അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലും സ്വർണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പുനടത്തും. പ്രതി കവർച്ച ചെയ്ത് സ്വർണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും വിധേയമാക്കും. പ്രതിയെ മുഖംമുടി ധരിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. മുഖം മുടിമാറ്റാൻ കോടതി ആവശ്യപ്പെട്ടു. പ്രതിക്ക് നിയമസഹായം നൽകാൻ കോടതി അഭിഭാഷകനെയും ചുമതലപ്പെടുത്തി.
2000ല്‍ പരപ്പനങ്ങാടി ചെട്ടിപ്പടിയിയിൽ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ജ്വല്ലറി ഉടമ ഗണപതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലും മുജീബ് റഹ്മാൻ പ്രതിയാണ്. കൊലക്കുശേഷം രക്ഷപ്പെട്ട മുജീബിനെ സേലത്തുനിന്നാണ് പിടികൂടിയത്. കേസില്‍ മുജീബ് ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങള്‍ തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.