എം.ഡി.എം.എയുടെ ഏജൻറ് പിടിയിൽ
text_fieldsപൊന്നാനി: പൊന്നാനി മേഖലയിൽ അതിഗുരുതര സിന്തറ്റിക് ഇനത്തില്‍പെട്ട മയക്കുമരുന്നായ എം.ഡി.എം.എ വില്പനക്കായി എത്തിക്കുന്ന പ്രധാന ഏജൻറായ പൊന്നാനി തൃക്കാവ് കുന്നത്തകത്ത് ഫൈസൽ റഹ്മാനെ (38) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഇൻസ്പെക്ടര്‍ വിനോദ് വലിയാറ്റൂരിെൻറയും ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിെൻറയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ഒരുലക്ഷം രൂപയോളം വില വരുന്ന 20 ഗ്രാമോളം എം.ഡി.എം.എയും ചില്ലറ വിൽപനക്കായി തയാറാക്കിയ കഞ്ചാവ് പാക്കറ്റുകളുമായി ഫൈസലിെൻറ ബന്ധു ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂജന്‍ ലഹരിവസ്തുക്കളും നാട്ടിൻപുറങ്ങൾ കൈയടക്കുന്നു
പൊന്നാനി: കഞ്ചാവും മറ്റ് ലഹരിവസ്തുക്കള്‍ക്കും പുറമെ ന്യൂജന്‍ ലഹരിവസ്തുക്കളും നാട്ടിൻപുറങ്ങളും തീരദേശ മേഖലയും കീഴടക്കുന്നു. പ്രധാന നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരികളുടെ വില്പന നാട്ടിപുറങ്ങളിലേക്കെത്തുന്നത് ആശങ്കക്കിടയാക്കുന്നു. പൊന്നാനി ഭാഗങ്ങളില്‍ നടത്തുന്ന മയക്കുമരുന്ന് വില്പനക്കണ്ണികളെ പിടികൂടാന്‍ പൊലീസ് ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് നടത്തുന്ന ന്യൂജന്‍ ലഹരിമരുന്നുകളുടെ വില്പന ഏറെ ആശങ്കയുണര്‍ത്തുന്നതാണ്.
അതിഗുരുതരമായ മയക്കുമരുന്നുകളും കഞ്ചാവുമാണ് തിങ്കളാഴ്ച രാവിലെ തൃക്കാവ് സ്വദേശിയില്‍നിന്ന് പിടികൂടിയത്. തുടർന്ന് ബുധനാഴ്ച പ്രധാന ഏജൻറിനെയും പിടികൂടി. പ്രധാനമായും സ്കൂള്‍, കോളജ് വിദ്യാർഥികള്‍ക്ക് വിൽപന നടത്താന്‍ കൊണ്ടുവന്നതാണ് ഇവയെല്ലാം എന്നതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.